Select Page

സങ്കീർത്തനം 23: കുഞ്ഞാടിന്റെ അസ്ഥികൾ തകർക്കുന്ന നല്ലിടയൻ.(VIDEO)

ദൈവസ്നേഹമെന്ന അപാര അമൂർത്ത ധാരണയെ ജീവിത ഗന്ധിയായ, തൻറെ കേൾവിക്കാർക്ക് തൊട്ടറിയാവുന്ന, സമകാലീന യഹൂദൻറെ അനുദിന ജീവിതത്തിലെ സജീവമായ ഒരേടിനെ സുന്ദരമായ ഒരു ഉപമയാക്കി, അവിടുന്ന് നൽകുന്ന അത്ഭുത മനോഹര വിവരണമാണ് നല്ല ഇടയൻറെ സങ്കല്പം. യഹൂദർക്ക് ഇടയനെന്നത് ബഹുമാന്യമായ, അഭിമാനമുള്ള ഒരു ജീവിത രീതിയായിരുന്നു. ഇസ്രായേലിൻറെ പിതാക്കളും നേതാക്കളുമെല്ലാം ഇടയന്മാരായിരുന്നു: നാല് രാജാക്കന്മാരുടെ സംയുക്ത സൈന്യത്തോട് ഒറ്റയ്ക്ക് യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ മഹാപ്രഭുവായിരുന്ന അബ്രാഹം ആട്ടിടയനായിരുന്നു. ഇസ്രായേലിന് ആ പേര് ലഭിക്കാൻ കാരണക്കാരനായിരുന്ന യാക്കോബും ആട്ടിടയനായിരുന്നു. സർവ്വശക്തനായിരുന്ന ഫറവോയെയും അവൻറെ എണ്ണിയാലൊടുങ്ങാത്ത സൈന്യനിരകളെയും നോക്കുകുത്തികളാക്കിക്കൊണ്ട് ഈജിപ്തിൻറെ അടിമത്വത്തിൽ നിന്നും കാനാൻ ദേശത്തിൻറെ സ്വാതന്ത്ര്യത്തിലേക്ക് ഇസ്രായേൽ ജനത്തെ നയിച്ച മോശയും ആട്ടിടയനായിരുന്നു. യൂഫ്രറ്റസ് നദി മുതൽ ഈജിപ്തിലെ നദിവരെ ഇസ്രായേലിൻറെ അതിരുകൾ വ്യാപിപ്പിച്ച രാജർഷിയായ ദാവീദും ആട്ടിടയനായിരുന്നു. എന്തിന്, സഹസ്രാബ്ദങ്ങളുടെ പ്രതീക്ഷകൾ പൂവണിയിച്ചുകൊണ്ട് ദൈവമായ കർത്താവ് മനുഷ്യാവതാരം ചെയ്തപ്പോൾ അത് അവൻറെ മാലാഖമാർ നേരിട്ടറിയിച്ചത് ആട്ടിടയന്മാരെ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, ഈശോയ്ക്ക്, ദൈവത്തിന്, മനുഷ്യരോടുള്ള സ്നേഹം ഇടയന് ആടിനോടുള്ള സ്നേഹം പോലെയാണെന്ന് അവിടുന്ന് പറയുന്നതോടെ അന്നത്തെ അവൻറെ കേൾവിക്കാരായിരുന്ന യഹൂദർക്ക് അത് ഹൃദയാന്തരാളങ്ങളിലേക്ക് കടന്നു കയറുന്ന അവബോധത്തിൻറെ ചാട്ടുളിയാണ്. അന്ന് ആ ജനത്തിന് മനസ്സിലായ യഥാർത്ഥ അർത്ഥം മനസ്സിലാക്കുവാൻ നമുക്ക് അല്പസമയം വിനിയോഗിക്കാം.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031