Select Page

ആവാസങ്ങളുടെയും ആക്രമണങ്ങളുടെയും കാരണങ്ങൾ

ആവാസങ്ങളുടെയും ആക്രമണങ്ങളുടെയും കാരണങ്ങൾ

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

നാം ജീവിക്കുന്ന ഈ തലമുറ മാന്ത്രീക വിദ്യകളിലും occult തലത്തിലുള്ള നിഗൂഢ പ്രവർത്തനങ്ങളിലും അസാധാരണമായ താല്പര്യം കാണിക്കുന്നു. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഈ തലമുറ രണ്ട് അബദ്ധങ്ങൾ ചെയ്യുന്നു എന്നാണ്. ഒന്ന്, സകലത്തിലും പിശാചിൻറെ പ്രവർത്തനം കണ്ടെത്താൻ ശ്രമിക്കുന്നത്. രണ്ട്, പിശാച് ഇല്ല എന്ന് വിശ്വസിക്കുന്നത്. ഇവർ രണ്ടുകൂട്ടരും അബദ്ധത്തിലാണ്: ആരാണ് കൂടുതൽ അബദ്ധത്തിൽ എന്ന് ഇതുവരെ തീർച്ചയായിട്ടില്ല എന്ന് മാത്രം.

വിശുദ്ധ ഗ്രന്ഥത്തിലും മറ്റുമുള്ള പിശാചിനെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാതന കാലത്തെ ജനങളുടെ അന്ധവിശ്വാസത്തിൻറെ ബഹിർസ്ഫുരണങ്ങളാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ സഭ എല്ലാക്കാലത്തും പിശാചിൻറെ പ്രവർത്തനം ഒരു യാഥാർഥ്യമാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. ആരംഭം മുതൽ നുണയനും കൊലപാതകിയുമായ പിശാച് തെറ്റിദ്ധരിപ്പിക്കുവാൻ സമർഥനാണ്. പലപ്പോഴും നിസ്സാരമെന്ന് തോന്നാവുന്ന, മാന്ത്രിക സ്വഭാവമുള്ള ഭാവിഫലം അറിയുന്നതിനുള്ള മാർഗ്ഗങ്ങൾ, ദുർമന്ത്രവാദം, കൂടോത്രം, വീജി ബോർഡ് തുടങ്ങിയവയെല്ലാം ആരംഭത്തിൽ നേരമ്പോക്കായി തോന്നാമെങ്കിലും, അവയിൽ പിശാചിന്റെ കെണികൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

പിശാചിൻറെ സ്വാധീനത്തിൽ പെട്ടവർക്ക് വിമോചനത്തിനുള്ള മാർഗ്ഗങ്ങളാണ് പ്രാർത്ഥന, അതും ജപമാല, ഉപവാസം എന്നിവ. ഏറ്റവും പ്രധാനമായത് കൂദാശകളുടെ സ്വീകരണം തന്നെയാണ്: അതിൽ തന്നെ ഭൂതോച്ഛാടനത്തിൻറെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഏറ്റവും അനുപേക്ഷണീയമായത് കുമ്പസാരവും രോഗീലേപനവും ആണ്.

കൂദാശയുടെ യോഗ്യതയോടെയുള്ള സ്വീകരണങ്ങൾക്കപ്പുറം പൈശാചീക ശക്തികളോടുള്ള പ്രതിരോധത്തിന് മറ്റൊന്നുമില്ല, കാരണം, കൂദാശ സ്വീകരണത്തിൽ നാം നമ്മെത്തന്നെ ദൈവ കരങ്ങളിൽ ഭരമേല്പിക്കുകയാണ്. അവിടെ പിശാച് പരിപൂർണ്ണമായും ബലഹീനനാകുന്നു.

ആവാസങ്ങളുടെയും ആക്രമണങ്ങളുടെയും കാരണങ്ങൾ

പല വിധ കാരണങ്ങളാൽ പൈശാചീക ആക്രമണങ്ങളും ആവാസങ്ങളും ഉണ്ടാകാം. അവയിൽ അധികവും സംഭവിക്കുന്നത് ഒരാൾ സ്വന്തം സ്വാതന്ത്ര്യം ഉപയോഗിച്ച് പിശാചിന് തന്നെത്തന്നെ വിട്ടുകൊടുക്കുമ്പോഴാണ്. പല വിധത്തിൽ ഈ “വിട്ടുകൊടുക്കൽ” സംഭവിക്കാം. പല വിധത്തിൽ സംഭവിക്കുന്ന ഈ “വിട്ടുകൊടുക്കൽ” സംബന്ധിച്ച്  പിന്നീട് നമുക്ക് വിശദമായി പഠിക്കാം.

പൈശാചീക ആക്രമണങ്ങളെ സംബന്ധിച്ച് നാം പ്രഥമത ധാരണയിൽ എത്തിച്ചേരേണ്ട രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി എല്ലാ പൈശാചിക ആക്രമണങ്ങളും ആവാസങ്ങളും ഉണ്ടാകുന്നത് പാപഫലമായോ, ഒരാൾ മനപൂർവ്വമായി തിന്മയുടെ ശക്തികളെ ഉപാസിച്ചതു കൊണ്ടോ മാത്രമല്ല. (കൽക്കട്ടയിലെ റൊസാരിയോ സ്ട്രോഷ്യോ എന്ന വിശുദ്ധ വൈദീകൻ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നിർദ്ദേശപ്രകാരം വിശുദ്ധ മദർ തെരേസയ്ക്ക് വേണ്ടി exorcism നടത്തിയതിനെക്കുറിച്ചു അറിയാം. എന്നാൽ അത് ഏതു തരത്തിലുള്ള പൈശാചീക ആക്രമണമായിരുന്നു എന്ന് കൃത്യമായി അറിയില്ല.)

രണ്ട്, പിശാചിന് മനുഷ്യരെ ഉപദ്രവിക്കുവാനുള്ള സർവ്വ സ്വാതന്ത്ര്യമില്ല. അവയ്ക്ക് മനുഷ്യൻറെ മേൽ “കൈവയ്ക്കുന്നതിന്” ദൈവത്തിൻറെ അനുവാദം ആവശ്യമുണ്ട് എന്ന് മാത്രവുമല്ല, ദൈവത്തിൻറെ, ദൈവദൂതന്മാരുടെ, ശ്രദ്ധാപൂർണ്ണമായ കണ്ണുകൾക്ക് കീഴിലാണ് ആക്രമണത്തിൻറെയും, ആവാസത്തിൻറെയും ഓരോ നിമിഷാർദ്ധങ്ങളും കടന്നു പോകുന്നത്.

മുൻപ് നമ്മൾ കണ്ടതുപോലെ, ബലവാന്മാരെന്ന പവേഴ്സ് എന്ന മാലാഖാവൃന്ദങ്ങളാണത്രെ ഈ മേഖലയുടെ നിയന്ത്രണം വഹിക്കുന്നത്.

Anneliese Michel & The Exorcism of Emily Rose

അനീലീസ് മിഷേൽ (Anneliese Michel) ആവാസത്തിൻറെ മഹാദുരിതത്തിൽ, കൊടിയ നിരാശയുടെ സുദീർഘ കാലയളവുകളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോഴും ദൈവകൃപയുടെ അനുഭവങ്ങൾ ഉണ്ടായിരുന്നു. “ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, ശപിക്കപ്പെട്ട നിമിഷങ്ങൾ അല്ല” ആവാസദുരിത കാലം എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ട വസ്തുത.

“The Exorcism of Emily Rose” കണ്ടിട്ടുള്ളവരും, ഭയന്ന് വിറച്ചിട്ടുള്ളവരും നിങ്ങളിൽ ഉണ്ടാകാം. എന്നാൽ ആ സിനിമയ്ക്ക് പ്രചോദനമായിരുന്ന Anna Elisabeth “Anneliese” Michel എന്ന ജെർമ്മൻകാരി പെൺകുട്ടിയെക്കുറിച്ചു കേട്ടിട്ടുള്ളവർ ചുരുക്കമായിരിക്കും. കേട്ടിട്ടുള്ളവർ തന്നെ അവൾ ഒരു മിസ്റ്റിക്ക് ആയിരുന്നു എന്ന സത്യം അറിഞ്ഞിരിക്കാൻ സാധ്യത ഇല്ലെന്നാണ് ഞാൻ കരുതുന്നത്.

1960 കളിൽ ബവേറിയയിൽ സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അതിബുദ്ധിമതിയായിരുന്ന മിഷേലിന് trances ഉണ്ടാകുവാൻ തുടങ്ങി. വൈദ്യപരിശോധനയിൽ temporal lobe epilepsy എന്ന അസുഖമാണെന്ന് കണ്ടെത്തി. 1973-ൽ മിഷേൽ Würzburg University-ൽ ചേർന്നെങ്കിലും, അപ്പോഴേയ്ക്കും ഡോക്റ്റർമാർ നിർദ്ദേശിച്ച മരുന്നുകൾക്കൊന്നിനും അവളുടെ വർദ്ധിതമായിക്കൊണ്ടിരുന്ന അസുഖത്തിന് ആശ്വാസം നൽകുവാൻ സാധ്യമായില്ല.

അവൾ അനുഭവിച്ചുകൊണ്ടിരുന്ന ശാരീരികമായും മാനസികമായ പീഡനങ്ങൾ അസഹ്യമായപ്പോൾ അവൾ അനേകം വൈദീകരെ സമീപിച്ചു. എന്നാൽ ആരും അവളെ സഹായിച്ചില്ല, പകരം വൈദ്യ സഹായം ഉപദേശിച്ചു.  ഡോക്റ്റർമാർക്കും അവളെ സഹായിക്കാൻ സാധിച്ചില്ല.

അവൾക്കാകട്ടെ താൻ പൈശാചീക ബാധയിലാണ് (possessed) എന്ന് തീർച്ചയായിരുന്നു. ഒരു ക്ലാസ്സിക്കൽ ബാധയുടെ എല്ലാ ലക്ഷണങ്ങളും അവൾ കാണിക്കുവാൻ തുടങ്ങി. ആ സമയമെല്ലാം അവൾ ആല്മാവിൽ മഹാ ദുരിതം അനുഭവിച്ചു കൊണ്ടിരുന്നു.

അവൾക്ക് പരിചയമുണ്ടായിരുന്ന Fr. Arnold Renz എന്ന വൈദീകനോട് താൻ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ചു അവൾ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: “It is the kind of terror you could find only in Hell itself. You feel so abandoned that no one on earth… You know, Father Arnold, I imagine it must have been like that on the Mount of Olives… only unimaginably worse, for He took upon Himself the sins of the whole world”.

ആദ്യം അവൾ മാത്രം കേട്ടിരുന്ന അസാധാരണ ശബ്ദങ്ങളും നരകസമാനമായ മുരൾച്ചകളും മറ്റുള്ളവരും കേട്ടു തുടങ്ങി. ബാധയിലായിരിക്കുമ്പോൾ അവൾ വിശുദ്ധവസ്തുക്കൾ വെറുക്കുകയും, വലിച്ചെറിയുകയും ചെയ്യുമായിരുന്നു. ഇതിനൊക്കെയിടയിലും ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതം നയിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന പീറ്റർ അവസാനം വരെ അവളോടൊപ്പം പോരാടി. ബാധ ഉണ്ടാകുന്ന സമയങ്ങളിൽ അവളുടെ ശരീരത്തിൽ നിന്നും തീ പിടിച്ചാലെന്നതുപോലെയും ഓടയിൽ വീണതുപോലെയുമുള്ള ദുർഗന്ധം ഉയർന്നിരുന്നു.

അസാധാരണ ശാരീരിക ശക്തി അവൾ പ്രദർശിപ്പിച്ചു. മുറിയുടെ ഭിത്തിയിലൂടെ വലിഞ്ഞു കയറിയിരുന്ന അവളെ തടയാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ഒരു തുണിക്കഷ്ണം പോലെ അവൾ വലിച്ചെറിഞ്ഞിരുന്നു: അസാധാരണ കായിക ശേഷിയുണ്ടായിരുന്ന പീറ്ററിനെപ്പോലും.

അവളുടെ മാതാപിതാക്കളും അവളോടൊപ്പം സഭയെ സമീപിച്ചു. ആരും അവർക്ക് വേണ്ടി ഒരു ഔദ്യോഗീക ഉച്ഛാടനം നടത്താൻ തയ്യാറായില്ല. ഡോക്റ്റര്മാരും കയ്യൊഴിഞ്ഞു. അവസാനം, ഫാ. Ernst Alt അതിന് തയ്യാറായി.

താൻ അനുഭവിക്കുന്നതിൻറെ ഉദ്ദേശ്യം എന്തെന്ന് അവൾക്ക് കൃത്യമായും അറിയാമായിരുന്നു: മറ്റുള്ളവർക്ക് വേണ്ടിയാണ് താൻ അനുഭവിക്കുന്നത് എന്ന് അവൾക്ക് ബോധ്യം കിട്ടിയിരുന്നു. ഒരിക്കൽ exorcism വഴിയായി അവൾ പരിപൂർണ്ണ സൗഖ്യം ലഭിച്ചതിന് ശേഷം അവൾക്ക് മാതാവിൻറെ ഒരു ദർശനം ഉണ്ടായി. മാതാവ് അവളോട് “എൻറെ പുത്രൻറെ മഹത്വം ലോകം മനസ്സിലാക്കുന്നതിനായി നിന്നെത്തന്നെ വിട്ടുകൊടുക്കുവാൻ നീ തയ്യാറാണോ?” എന്ന് ചോദിച്ചതായി റിപ്പഗർ പ്രതിപാദിക്കുന്നുണ്ട്. അതിനുവേണ്ടി അവൾ അതികഠിനമായ ദുരിതങ്ങൾ അനുഭവിക്കുമെന്നും എന്നാൽ ഒരിക്കൽ അവൾ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമെന്നും മാതാവ് തുടർന്ന് പറഞ്ഞു.

അങ്ങനെ പൂർണ്ണമനസ്സോടെ രണ്ടാമതും പൈശാചീക ആവാസത്തിന് അവൾ വിധേയയായി. 2015 ജൂലൈ 1-ന് Anneliese Michel-ൻറെ 39th ചരമവാർഷീകത്തിൽ Glenn Dallaire ഇങ്ങനെ എഴുതി: “An unrecognized and misunderstood victim soul. The case of a young German woman who died at age 23 during a series of official exorcisms”.

ഇത്, ചുരുങ്ങിയത് ആ കാലത്തെങ്കിലും, വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് അറിയാമായിരുന്നത്. പീഡനത്തിൻറെ ആധിക്യത്തിൽ അവൾ ഭക്ഷണപാനീയങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു. സ്വയം ശരീരത്തിൽ ഏൽപ്പിച്ച ക്ഷതങ്ങളും കൂടിയായപ്പോൾ, 1975 സെപ്റ്റംബർ 24-ന് ആരംഭിച്ച ഉച്ഛാടനങ്ങളുടെ മദ്ധ്യേ 1976 ജൂലൈ ഒന്നിന് അവൾ മരണമടഞ്ഞു. അവളുടെ മാതാപിതാക്കളുടെയും exorcism നടത്തിയ വൈദീകരുടെയും മേൽ കേസ്സുകൾ ഉണ്ടായി. എങ്കിലും, മിഷേലിൻറെ കേസ് മാതാവ് പറഞ്ഞിരുന്നത് പോലെ തന്നെ സഭയ്ക്കുള്ളിലും പുറമെയുമുള്ള അനേകരുടെ കണ്ണ് തുറപ്പിച്ചു.

പിശാച് ബാധയെക്കുറിച്ച പുതിയ അവബോധം

പതിനേഴാം നൂറ്റാണ്ട് മുതൽ യാതൊരു നവീകരണവും സംഭവിച്ചിട്ടില്ലാതിരുന്ന exorcism ക്രമം ഇരുപതാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ പരിഷ്കരിക്കപ്പെട്ടു.

ജോൺ പോൾ രണ്ടാമൻ തന്നെ 1982, 1984, 2000 വർഷങ്ങളിൽ ചുരുങ്ങിയത് മൂന്ന് exorcism എങ്കിലും നടത്തിയതും, exorcism പഠിപ്പിക്കുവാൻ റോമിൽ ഔദ്യോഗീക കോഴ്സ് തുടങ്ങിയതും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ വിഷയം വീണ്ടും പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.

ആധുനീക ദൈവശാസ്ത്രത്തിൽ അഗ്രകേസരിയായ ബെനഡിക്റ്റ് XVI വിശ്വാസ തിരുസംഘത്തിൻറെ തലവനായിരുന്നപ്പോഴും മാർപാപ്പ ആയതിനുശേഷവും ഉച്ഛാടനത്തിനു കൊടുത്ത വലിയ ഊന്നലും കുറച്ചൊന്നുമല്ല സഹായിച്ചത്.

2013-ൽ ഒരു ദിവ്യകുർബ്ബാനയ്ക്ക് ശേഷം ഫ്രാൻസീസ് മാർപാപ്പ നടത്തിയ ഒരു exorcism ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  2017-ൽ അദ്ദേഹം ആഗോള സഭയിലെ വൈദീകർക്ക് പൊതുവായി നൽകിയ ഒരു ഉപദേശം ഇതായിരുന്നു: “നിങ്ങളുടെ ചുമതലയിലുള്ള ആർക്കെങ്കിലും വ്യക്തമായ ആല്മീയ പീഡനം ഉണ്ടാകുന്നുണ്ട് എന്ന് നിങ്ങൾക്ക് തോന്നിയാൽ അവർക്ക് ഒരു exorcist-ൻറെ സേവനം ഉറപ്പു വരുത്തുന്നതിൽ അല്പം പോലും മടിക്കരുത്”.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031