Select Page

പിശാചിനെതിരായ പ്രതിരോധം

പിശാചിനെതിരായ പ്രതിരോധം

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്https://whywebelieve.net/category/videos/angels-and-demons/

ആദ്യത്തെ ക്ലാസിൽ നാം പഠിച്ച മനുഷ്യ മനസ്സിൻറെ നാല് കഴിവുകളായ ഇച്ഛ, ബുദ്ധി, ഭാവന, വികാരം എന്നിവയിൽ, physical mental abilities ആയ വികാരം, ഭാവന എന്നിവയെ പിശാചിന് നാന്നായി സ്വാധീനിക്കാം. അവയിലൂടെ ഇല്ലാത്ത അനുഭവം ഉളളതായ തോന്നൽ (hallucination) പൈശാചീക ആക്രമണങ്ങളുടെ ഒരു മുഖ മുദ്രയാണ്. Spectrophilia (പിശാചുക്കളോടുള്ള ലൈംഗീകാസക്തി) ഞാൻ മനസ്സിലാക്കുന്നിടത്തോളം, മാനസീക രോഗം മൂലമുള്ളതോ, അഥവാ, മനുഷ്യൻറെ ശാരീരിക കഴിവുകളായ ഭാവന, വികാരങ്ങൾ എന്നിവയുടെമേലുള്ള പിശാചിൻറെ അധീശത്വം മൂലമുള്ളതോ ആയ hallucination മൂലം ആകാം. കാരണം ആല്മാവ് എന്നതാണ് മാലാഖാമാരുടെയും പിശാചുക്കളുടെയും സ്വത്വം. ആ നിലയ്ക്ക്, അവയ്ക്ക് ജഡിക ആസക്തികൾ സാധ്യമല്ലല്ലോ? ഇവിടെയാണ് incubus, succubus പോലെയുള്ളവയുടെ അടിത്തറ എന്ന് ഞാൻ കരുതുന്നു.

‘Incubus (incubi)’ മനുഷ്യ സ്ത്രീകളുമായി ലൈംഗീക ബന്ധത്തിൽ എർപ്പെടുന്ന പിശാചുക്കളാണ് എന്ന് ഒരു വിശ്വാസമുണ്ട്. ഇതിൻറെ സ്ത്രീ രൂപം ‘succubus (succubi)’ എന്നറിയപ്പെടുന്നു. ബാബിലോണിയൻ സംസ്കാരത്തിലും മറ്റ് പുരാതന സംസ്കാരങ്ങളിലും ഇത്തരം കഥകൾ ധാരാളം ഉണ്ടായിരുന്നു. അതിനാൽ തന്നെ, യഹൂദരുടെയിടയിലെ ചില occult ഗ്രൂപ്പുകൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ മാലാഖാമാരും പിശാചുക്കളും മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് വിശ്വസിച്ചു പോന്നിരുന്നു.

ഇതിനോടൊപ്പം കൂട്ടിച്ചേർത്ത വായിക്കേണ്ട മറ്റൊരു കബാലാ-നൊസ്റ്റിക് ചിന്തയാണ് ആദത്തിന് ഹവ്വയ്ക്ക് മുൻപ് മറ്റൊരു ഭാര്യയുണ്ടായിരുന്നു എന്നത്. ഉല്പത്തി 1:27 യ്ക്ക് ബദലായി ഉല്പത്തി 2:22 ഇക്കൂട്ടർ ഇതിനായി ഉദ്ധരിച്ച് കാണിക്കുന്നു. ആദത്തിന് Lilith എന്ന ഒരു ആദ്യ ഭാര്യ ഉണ്ടായിരുന്നു എന്നും, അവൾ സമായേൽ എന്ന വീണ മാലാഖായുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടുകയും അങ്ങനെ ആദത്തിൽ നിന്നും അകന്നു പോകുകയും ചെയ്തു എന്ന് ചില കാബാല ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

ഉല്പത്തി 6:1–4 ഈ വാദത്തിന് ആധാരമായി അവർ കാണിക്കുന്നു. ചില സഭാ പിതാക്കന്മാർ (Justin Martyr, Eusebius, Clement of Alexandria, Origen, Commodianus) ഉല്പത്തി 6:1–4 വ്യാഖ്യാനിക്കുന്നത് “ദൈവപുത്രന്മാർ” വീണുപോയ മാലാഖമാർ ആണെന്നാണ്.

എന്നിരിക്കിലും, സഭാപിതാക്കന്മാർക്കിടയിൽ ഇതിന് മൂന്ന് വ്യാഖ്യാനങ്ങളുണ്ട്. ഈ കാര്യത്തെ സമീപിക്കുന്നതിന് മുൻപ് നാം ഓർമ്മിക്കേണ്ടുന്ന ഒരു സത്യമുണ്ട്. അത് Leo XIII, Providentissimus Deus എന്ന തന്റെ ചാക്രിക ലേഖനത്തിൽ പറഞ്ഞിരിക്കുന്നതാണ്: “an interpretation is false if it contradicts another passage in the sacred text (“വിശുദ്ധ ഗ്രന്ഥത്തിലെ സുസ്ഥാപിതമായ ഒരു ഒരു സത്യത്തെ നിരാകരിക്കുന്ന മറ്റൊരു പ്രസ്താവന അതിനാൽത്തന്നെ നിരാകരിക്കപ്പെടേണ്ടതാണ്.”). അദ്ദേഹം തുടർന്ന് പറയുന്നു: All interpretation is foolish and false which either makes the sacred writers disagree one with another, or is opposed to the doctrine of the Church. (“വിശുദ്ധ ഗ്രന്ഥകർത്താക്കളെ തമ്മിൽ ഭിന്നിപ്പിക്കുന്നതായി കാണപ്പെടുന്നതോ, സഭയുടെ ഔദ്യോഗീക പഠനങ്ങൾക്ക് എതിരായതോ ആയ സകല വ്യാഖ്യാനങ്ങളും അബദ്ധവും ബുദ്ധിശൂന്യവുമാണ്.”)

മാലാഖമാർ മനുഷ്യ സ്ത്രീകളോടൊപ്പം ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് വ്യാഖ്യാനിച്ചാൽ അത് മത്തായി 22:30-ൽ ഈശോ വെളിപ്പെടുത്തിയ സത്യത്തിന് കടകവിരുദ്ധമാകയാൽ, അത് അബദ്ധമാണ്. “പുനരുധാനത്തിൽ അവർ വിവാഹം ചെയ്യുകയോ, ചെയ്തു കൊടുക്കുകയോ ഇല്ല; പിന്നെയോ അവർ സ്വർഗ്ഗദൂതന്മാരെപ്പോലെ ആയിരിക്കും,” എന്നാണല്ലോ അവിടുന്ന് വെളിപ്പെടുത്തിയത്?

അവസാനമായി, എന്തായിരിക്കണം പിശാചിനോടുള്ള നമ്മുടെ സമീപനം? പിശാചിനെ ഭയപ്പെടുക എന്നത് കർത്താവിനോട് ചെയ്യുന്ന അനീതിയാണ്. നോക്കുകുത്തി (scarecrow) എത്ര വലിപ്പമുള്ളതാണെങ്കിലും അതുകണ്ടാൽ നമ്മൾ പേടിക്കുമോ? പിശാചും ഒരു നോക്കുകുത്തി ആണ്. പാമ്പിനെ അടിക്കുന്നതുപോലെയാണ് പിശാചിനെ കൈകാര്യം ചെയ്യേണ്ടത്. പാമ്പിന് നമ്മോടാണ് ഭയം, നമുക്ക് പാമ്പിനെയല്ല. പക്ഷെ നമ്മിൽ പലർക്കും അതറിയില്ല!

വിശുദ്ധ പത്രോസ് ഒരിക്കൽ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ ലൂസിഫർ വലിയ പത്രാസിൽ അദ്ദേഹത്തെ ഭയപ്പെടുത്തുവാൻ മുറിയിൽ എത്തിയത്രെ.  ഞെട്ടിയുണർന്ന പത്രോസ് സാത്താനെ കണ്ടപ്പോൾ “ഓ, നീയായിരുന്നോ”? എന്ന് ചോദിച്ചിട്ട് തിരിഞ്ഞു കിടന്ന് ഉറങ്ങിയത്രേ! അപമാനം സഹിക്കാനാകാതെ അലറി വിളിച്ചുകൊണ്ട് പിശാച് ഓടി മറഞ്ഞു എന്ന് കേട്ടിട്ടുണ്ട്. വിശുദ്ധ ഫ്രാൻസീസ് അസീസിയുടെയും ലിയോ സഹോദരന്റെയും ജീവിതത്തിലും ഇത്തരം സന്ദർഭങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ട്.

മറിയമധ്യസ്ഥത്തിൻറെ ശക്തി

പൈശാചീക ശക്തികൾ മാതാവിൻറെ മുൻപിൽ ഞെട്ടിവിറയ്ക്കുകയും ഭയന്നോടുകയും ചെയ്യുന്നത് സൈദ്ധാന്തീകമായും, വ്യക്തിപരമായും അനുഭവമുള്ള കാര്യമാണ്. ഈ ഒരു കാര്യത്തിൽ മാത്രം അവൾ കുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുന്ന കരടിയെപ്പോലെ ഭീഷണയാണ്. ഉച്ഛാടന വേളകളിൽ പിശാചിനെ ഉപദ്രവിക്കുന്നതിൽ മാത്രം അവൾ കരുണയില്ലാത്തവളായി കാണപ്പെടുന്നു എന്ന് പാദുവായിലെ അന്തോണീസ്, കാൻഡിഡോ, റിപ്പർഗ്ഗർ മുതലായി അനേകർ വ്യക്തമാക്കിയിട്ടുണ്ട്. ആത്യന്തീകമായി, മറിയത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ആരും വീണുപോയതായി കേട്ടിട്ടില്ല എന്ന് ധാരാളം വിശുദ്ധർ പറയുന്നു.

കേരളത്തിലെ അവസ്ഥ

ഇത്രയും കാലത്തെ അനുഭവം വച്ച് നോക്കുമ്പോൾ കേരളത്തിൽ പൈശാചീക ആവാസങ്ങൾ വളരെ കുറവാണ്. ഒരു പക്ഷെ, തീരെ ഇല്ല എന്ന് തന്നെ പറയാം. വ്യക്തിപരമായി, എല്ലാ ലക്ഷങ്ങളും തികഞ്ഞ ഒരു സംഭവമേ എനിക്കറിയൂ. അതാകട്ടെ ഒരു മുസ്ലിം പെൺകുട്ടിക്കായിരുന്നു താനും. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു, കേരളത്തിലെ പൈശാചീക സാനിധ്യത്തിന്റെ ഈ അഭാവത്തിന് കാരണമായി എനിക്ക് തോന്നിയിട്ടുള്ളത് ജപമാലയുടെ സാന്നിധ്യമാണ്. ഓരോ ദിവസവും ഒരു പ്രദേശത്ത് ഉയരുന്ന ജപമാലകളുടെ എണ്ണം അപാരമാണ്.

കൂദാശ എന്ന നിലയിൽ കുമ്പസാരം, പ്രാർത്ഥന എന്ന നിലയിൽ ജപമാല എന്നിവ പിശാചിനെതിരായ ഏറ്റവും ശക്തമായ ആയുധങ്ങളാണ്. മരുഭൂമിയിലെ അന്തോണീസിനെ എതിർക്കുവാൻ ദൈവശാസ്ത്രഞനായി അവതരിച്ച പിശാച് ഇന്നും അത്തരം തന്ത്രങ്ങളൊക്ക ഉപയോഗിച്ചേക്കാം.

കുമ്പസാരത്തിൻറെയും, ജപമാലയുടെയും പ്രാധാന്യം കുറയ്ക്കുന്ന ഏതൊരു ദൈവശാസ്ത്രവും അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയേണ്ടതാണ്: അവയുടെ അവതാരകർ ആരായിരുന്നാലും.

1500-കളിൽ രേഖപ്പെടുത്തപ്പെട്ട ചില കൃതികളിൽ പോലും Black Mass, Witches’ Sabbath മുതലായ സാത്താന്യ ആരാധനകലെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് വായിക്കാനിടയായിട്ടുണ്ട്. അവയെക്കുറിച്ച് നമുക്ക് മറ്റൊരിക്കൽ പഠിക്കാവുന്നതാണ്.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031