Select Page

പൈശാചീക ആക്രമണങ്ങളുടെ രീതികൾ

പൈശാചീക ആക്രമണങ്ങളുടെ രീതികൾ

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

പൈശാചീക ആക്രമണങ്ങളെ oppression അഥവാ obsession/possession എന്നിങ്ങനെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സഭയുടെ കാഴ്ചപ്പാടിൽ നാല് തരത്തിലുള്ള പൈശാചീക സ്വാധീനങ്ങളാണുള്ളത്.

  1. വസ്തുക്കളിലും സ്ഥലങ്ങളിലുമുള്ള സാന്നിധ്യം (infestation). അസാധാരണ ശബ്ദം, വസ്തുക്കളുടെ സ്ഥാന ചലനം എന്നിവയാണ് ഇതിൻറെ അടയാളങ്ങൾ.
  2. മാനസീക പീഡ (obsession / oppression /temptation). അനിയന്ത്രിതമായി ദുഷ്ടവിചാരങ്ങൾ, പ്രലോഭനങ്ങൾ എന്നിവ ഉണ്ടാകുന്നത് ഇതിൻറെ ഫലമായാണ്.
  3. ഉപദ്രവം (vexation). ശാരീരിക ഉപദ്രവം, മുറിവുകൾ, കടിപ്പാടുകൾ എന്നിവ ഉദാഹരണങ്ങൾ.
  4. ബാധ (possession) ഏറ്റവും മാരകമായ ഈ ആക്രമണങ്ങളിൽ ശരീരത്തിന്മേൽ (ആല്മാവിൻറെ മേൽ അല്ല) പിശാച് അധികാരം സ്ഥാപിക്കുന്നു.

പൈശാചീക സ്ഥിരീകരിക്കപ്പെട്ട കഴിഞ്ഞാൽ അടുത്ത സ്വാഭാവിക നടപടി ഉച്ഛാടനം ആണ്. ഇക്കാര്യത്തിൽ ലാറ്റിൻ പാരമ്പര്യത്തിലും പൗരസ്ത്യപാരമ്പര്യത്തിലും ചില വ്യത്യാസങ്ങളുണ്ട്: പൗരസ്ത്യ പാരമ്പര്യത്തിൽ എല്ലാ വൈദീകർക്കും എപ്പോൾ വേണമെങ്കിലും ഉച്ഛാടനം നടത്താം. ലാറ്റിൻ പാരമ്പര്യത്തിലും ആദ്യത്തെ മൂന്നു തരം പൈശാചീക ആക്രമണങ്ങളുടെ കാര്യത്തിലും ഏതു വൈദീകനും സ്വയം തീരുമാനപ്രകാരം ഉച്ഛാടനം നടത്താം. അവസാനത്തെ വിഭാഗത്തെ (ബാധ അഥവാ possession)  മെത്രാൻ താൻ തന്നെയോ, മെത്രാനാൽ നിയുക്തനായ വൈദീകനോ കൈകാര്യം ചെയ്യുന്നു.

ഇത് പറയുമ്പോൾ തന്നെ നാം അറിഞ്ഞിരിക്കേണ്ടുന്ന ഒരു വസ്തുതയാണ് യഥാർത്ഥ ആവാസങ്ങൾ അഥവാ possessions വളരെ വളരെ ദുർലഭമാണെന്ന കാര്യം. പല ഉഛാടകരുടെയും നിഗമനത്തിൽ, ശുപാര്‍ശ ചെയ്യപ്പെടുന്ന 1000 കേസുകളിൽ ഏതാണ്ട് മൂന്നെണ്ണം മാത്രമാണ് യഥാർത്ഥ ആവാസങ്ങൾ. അതുപോലെ തന്നെ ‘ആവാസങ്ങൾ പകർച്ചവ്യാധിയല്ല’ എന്ന സത്യവും നാം മനസ്സിലാക്കിയിരിക്കണം. ചില അവസരങ്ങളിലെങ്കിലും, ഒരു ബാധയുടെ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചവർ പ്രകടിപ്പിക്കുന്ന “ജനക്കൂട്ടങ്ങളുടെ അപസ്‌മാരബാധ” എന്ന് വിശേഷിപ്പിക്കാവുന്ന hysteria ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണമാകാറുണ്ട്.

സഭാപിതാക്കന്മാരുടെയും, ദൈവശാസ്ത്രജ്ഞരുടെയും പഠനങ്ങൾ അനുസരിച്ചു, മനുഷ്യാല്മാവിന് ശരീരത്തിന്മേലുള്ള സ്വാധീനം ആവാസത്തിലൂടെ ഒരു പരിധി വരെ കുറയാമെങ്കിലും, ആല്മാവ് ഒരിക്കലും ആവാസവിധയമാകുകയില്ല എന്ന് ശാരീരികവും ആല്മീയവുമായ മനഃശക്തികളെക്കുറിച്ചു ഒന്നാമത്തെ ക്ളാസിൽ പഠിച്ചതോർമ്മയുണ്ടല്ലോ? അക്വിനാസിൻറെ പഠനം അനുസരിച്ചു ബുദ്ധിയുടെയും ഇച്ഛയുടെയും മേൽ പൈശാചീക സ്വാധീനം ഉണ്ടാകുക സാധ്യമല്ല. എന്നാൽ വികാരം, ഭാവന (emotion and imagination) എന്നീ ശരീര ബന്ദികളായ കഴിവുകളുടെ മേൽ ആവാസ സ്വാധീനം ഉണ്ടാകാം. അശ്ലീലസാഹിത്യത്തിൻറെയും (pornography) മറ്റും അടിമകളായവർ പൈശാചീക സ്വാധീനത്തിൽ പെടുന്നതിന് കാരണം ഇതാണ്.

വാതായനങ്ങൾ (portals)

സഭയുടെ പഠനമനുസരിച്ച്, നാം അറിഞ്ഞോ അറിയാതെയോ തുറന്നു നൽകുന്ന വാതായനങ്ങൾ (portals) വഴിയാണ് പിശാചുക്കൾ നമ്മുടെ ആദ്ധ്യാൽമീക പ്രതിരോധത്തിനുള്ളിൽ കടക്കുന്നത്. ഏറ്റവും പ്രബലങ്ങളായ രണ്ട് വഴികളാണ് (portals) തഴക്ക ദോഷങ്ങളും, പാരമ്പര്യ പാതകങ്ങളും (habitual sin and generational sins). അതിമാരകങ്ങളായ അതിക്രമങ്ങളും പാപങ്ങളും അനന്തര തലമുറകളിൽ തല നീട്ടുന്നതാണ് പാരമ്പര്യ തിന്മകൾ എന്നറിയപ്പെടുന്നത്. അതു പോലെ തന്നെ ലൈംഗീക ദുരുപയോഗങ്ങൾക്ക് വിധേയപ്പെട്ടവർ, ദുർമന്ത്രവാദ കർമ്മങ്ങളിൽ ഏർപ്പെടുന്നവർ എന്നിവർ പൈശാചീക ആക്രമണങ്ങളുടെ വിളനിലങ്ങളാണ് എന്നാണ് മിക്ക ആനുകാലിക ഡെമനോളജിസ്റ്റുകളുടെയും വിലയിരുത്തൽ (ഏതാണ്ട് 80% വരെ).

പൊതുവെ പിശാച് ഒരു വ്യക്തിയിൽ പിടി മുറുകുന്നത് 7 വഴികളിലൂടെയാണ് എന്ന് കരുതപ്പെടുന്നു.

  1. Occult അഥവാ ഗൂഡ ആചാരങ്ങൾ. (കൂടോത്രം/ഗൂഢപത്രം) കൈനോട്ടം, ഭാവിപ്രവചനം, വീജി ബോർഡ്സ്, മന്ത്രവാദം, തുടങ്ങിയവ ഉദാഹരണങ്ങൾ. ഇവയെല്ലാം പ്രധാനമായും ഒന്നാം പ്രമാണലംഘനങ്ങളാണ്.
  2. Cult സംഘങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനങ്ങൾ (cult സംഘാംഗങ്ങളുമായുള്ള പ്രേമബന്ധങ്ങളിലെ ദൈവ നിഷേധത്തിൻറെ തീവ്രത തന്നെ ആനുകാലിക ഉദാഹരണം)
  3. കൂടോത്രം (curse). മിക്ക ദൈവശാസ്ത്രജ്ഞരുടെയും അഭിപ്രായത്തിൽ ആല്മീയതയിൽ നില്ക്കുന്നവരെ ഇത് ബാധിക്കില്ല. (മറിച്ച് ചിന്തിക്കുന്ന ഉഛാടകരും ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല).
  4. സ്വയം, അല്ലെങ്കിൽ മാതാപിതാക്കളെപ്പോലുള്ള അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന സാത്താന്യ സമർപ്പണം.
  5. തഴക്കദോഷങ്ങൾ
  6. പിശാചിനെ വിളിച്ചുവരുത്തുന്നത് (Spirit calling)
  7. സൗഖ്യം ലഭിക്കാത്ത തകർന്ന ബന്ധങ്ങളുടെ മുറിപ്പാടുകൾ

The occult is a dangerous area. (occult, സാത്താൻ സേവ എന്നീ വിഷയങ്ങളെക്കുറിച്ച് പിന്നീട് കൂടുതലായി പഠിക്കാം എന്ന് കരുതുന്നു.) occult അപകടകരമാണ് എന്ന് പറയുമ്പോൾ, അത് അനുഷ്ഠിക്കുന്നവർക്ക് ആണ് കൂടുതൽ അപകടം എന്ന് മനസ്സിലാക്കിയിരിക്കണം.

ഉഛാടകർ എടുത്തുപറയുന്നു മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്, ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത ഒരാക്ക് ഉഛാടനം നടത്തുന്നതിനേക്കാൾ വളരെ വിഷമമാണ് വിശ്വാസം പരിത്യജിച്ച ഒരു വ്യക്തിക്ക് ഉഛാടനം ചെയ്യുവാൻ എന്നത്.

പൈശാചീക ആക്രമങ്ങളെ സംബന്ധിച്ച അടിസ്ഥാന തത്വം ഇതാണ്: ദൈവത്തിൻറെ ശ്രദ്ധാപൂർണ്ണമായ കണ്ണുകൾക്കും മാലാഖാമാരുടെ നിയന്ത്രണത്തിനും കീഴിൽ മാത്രമാണ് ഏതൊരു വിധത്തിലുമുള്ള പൈശാചീക ആക്രമണങ്ങളും സംഭവിക്കുന്നത്. അതിനാൽ തന്നെ ദൈവത്തിൻറെ അനുവാദമില്ലാതെ ഒരാക്രമണവും ഫലപ്രദമാകുന്നില്ല. ദൈവം ആക്രമണങ്ങളെ അനുവദിക്കുന്നത് നമ്മുടെ ആല്മീയ വളർച്ച നമുക്കും, പിശാചിനും ബോധ്യപ്പെടുവാൻ വേണ്ടിയാണ്. അതുമൂലം, പിശാച് പുച്ഛിച്ച മനുഷ്യൻ ദൈവ കൃപയാൽ അവൻറെ മേൽ വിജയം വരിക്കുന്നതിനും കാരണമാകുന്നു.

അതുപോലെ തന്നെ, അതിരു കടന്ന ലൈംഗീക ദുരുപയോഗങ്ങൾ പലപ്പോഴും occult, സാത്താൻ സേവ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായിട്ടുണ്ട്. ഈ പറഞ്ഞതിൻറെ ഒരു ഉദാഹരണമാണ് Rev. Celestine Kapsner എഴുതിയ Begone Satan (1935) എന്ന ഗ്രന്ഥം വിവരിക്കുന്ന സംഭവം. Begone Satan അതിൽ തന്നെ ഒരു ഗവേഷണപരമായ ഗ്രന്ഥമല്ല. എങ്കിലും, demonology പഠിച്ചിട്ടുള്ളവർക്ക് സാത്താൻറെ (ഇവിടെ ബെൽസെബൂലിൻറെ) ചതുരത (subtlety), വിശുദ്ധ ഗ്രന്ഥത്തിലും ദൈവശാസ്ത്രത്തിലുമുള്ള അവബോധം എന്നിവയെ സംബന്ധിച്ച സഭയുടെ നിഗമനങ്ങൾ പൂർണ്ണമായും ശരിയാണ് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ്.

അതിൽ വിവരിക്കപ്പെടുന്ന ഉഛാടകനും പിശാചുമായുള്ള ഒരു സംവാദത്തിനിടയിൽ ഇപ്രകാരം ഒരു സംഭാഷണ ഭാഗം ഉണ്ടായിരുന്നു:

Exorcist: “From the point of influence and dignity you must rank near Lucifer, or do you hail from the lower choir of angels?”

Devil: “I once belonged to the seraphic choir.”

Exorcist: “What would you do, if God made it possible for you to atone for your injustice to Him?”

Demoniacal sneering: “Are you a competent theologian?”

പിശാചുക്കൾ പരിപൂർണ്ണ ബോധ്യത്തോടെയും ഇനിയൊരു പുനർവിചിന്തനം ഇല്ല എന്ന ഉത്തമ ബോദ്ധ്യത്തിലുമാണ് ദൈവത്തെ നിഷേധിക്കുക എന്ന തങ്ങളുടെ ആത്യന്തീക തീരുമാനം എടുത്തിരുന്നത് എന്ന സത്യത്തിൻറെ വലിയ ഉദാഹരണം കൂടിയാണല്ലോ ഇത്? പിശാചുക്കളുടെ മാനസാന്തരം (Apocatastasis) എന്ന സാധ്യത അബദ്ധപഠനമാണ് എന്നും കൂടി തെളിയിക്കുന്നു ഈ വെളിപ്പെടുത്തൽ.

നിര്‍ജീവ വസ്തുക്കളിന്മേൽ പൈശാചീക സ്വാധീനം (infestation) ഉണ്ടാകാമെങ്കിലും ആവാസം ഉണ്ടാകുന്നില്ല എന്നതാണ് സഭയുടെ പഠനം. തിന്മയുടെ ആവാസത്തിന് വിധേയമാക്കപ്പെടുകയോ പൂജകൾക്ക് വേദിയാകുകയോ ചെയ്യപ്പെട്ട വസ്തുക്കൾ കത്തിച്ചു കളയുകയാണ് സാധാരണ ചെയ്യുന്നത്.

2020 സെപ്റ്റംബർ 30-ന് ന്യൂ ഓർലീൻസ് രൂപതയിലെ Saints Peter and Paul ദേവാലയത്തിൽ വികാരിയായിരുന്ന Travis Clark രണ്ട് സ്ത്രീകളെ ഉപയോഗിച്ച് ദേവാലയത്തിൻറെ അൾത്താരയിൽ സാത്താൻ കുർബ്ബാന എന്ന് കരുതപ്പെടുന്ന കർമ്മങ്ങൾ ചെയ്തു. ഒക്റ്റോബർ 1-ന് Archbishop Gregory Aymond ദേവാലയത്തിലെ ആ അൾത്താര ദഹിപ്പിച്ച് കളയുകയാണ് ചെയ്തത്.

Occult പോലെതന്നെ വിവിധങ്ങളായ സാത്താൻ സംഘങ്ങളെപ്പറ്റിയും, അവയുടെ വളർച്ചയുടെ വഴികളെപ്പറ്റിയും നമുക്ക് പിന്നീട് പഠിക്കാം.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031