Select Page

മാലാഖമാരും പിശാചുക്കളും 7. പ്രധാന പിശാചുക്കളും പൈശാചിക ഗണങ്ങളും(VIDEO)

ഡെമനോളജിസ്റ്റുകൾ പിശാചുക്കളെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചില പഠനങ്ങളെക്കുറിച്ച് നമുക്ക് കാണാം.1589-ൽ, മധ്യകാലഘട്ടത്തിനു ശേഷം Peter Binsfeld “നാരകീയ പ്രഭുക്കൾ” (The Princes of Hell) എന്ന പേരിൽ നടത്തിയ വിഭജനം ശ്രദ്ധേയമാണ്. നരകത്തിലെ പ്രധാന ശക്തികളെയും, അവയുടെ പ്രധാന ആക്രമണ മാർഗ്ഗമായ പ്രലോഭനങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തൽ അദ്ദേഹത്തിൻറെ വിഭജനത്തിൻറെ ഒരു പ്രത്യേകതയാണ്. 1613-ൽ Sebastien Michaelis തൻറെ Admirable History എന്ന ഗ്രന്ഥത്തിൽ നടത്തിയ തരംതിരിക്കൽ പതനത്തിന് മുൻപുള്ള മാലാഖാമാരുടെ അവസ്ഥയുമായി ബന്ധപ്പെടുത്തിയാണ്. അദ്ദേഹത്തിൻറെ കണക്കനുസരിച്ചു പിശാചുക്കൾ മൂന്ന് ഹയരാർക്കികളിലാണ്. Michaelis-ൻറെ പഠനം ഈ മൂന്നു ദളങ്ങളുടെ തലവന്മാരുടെ പേരുകളും, അവരുടെ പ്രലോഭന രീതികളും വെളിപ്പെടുത്തുന്നത് കൂടാതെ, അവയ്ക്കെതിരെ ഏറ്റവും ശക്തമായ വിശുദ്ധരുടെ മധ്യസ്ഥവും നൽകുന്നു എന്നതിനാൽ ശ്രദ്ധേയമാണ്.

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031