മാലാഖമാരും പിശാചുക്കളും 6. പൈശാചീക ആക്രമണങ്ങളുടെ കാരണങ്ങൾ(VIDEO)
വിശുദ്ധ ഗ്രന്ഥത്തിലും മറ്റുമുള്ള പിശാചിനെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാതന കാലത്തെ ജനങളുടെ അന്ധവിശ്വാസത്തിൻറെ ബഹിർസ്ഫുരണങ്ങളാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ സഭ എല്ലാക്കാലത്തും പിശാചിൻറെ പ്രവർത്തനം ഒരു യാഥാർഥ്യമാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. ആരംഭം മുതൽ നുണയനും കൊലപാതകിയുമായ പിശാച് തെറ്റിദ്ധരിപ്പിക്കുന്നതിൽ സമർഥനാണ്. പലപ്പോഴും നിസ്സാരമെന്ന് തോന്നാവുന്ന, മാന്ത്രിക സ്വഭാവമുള്ള ഭാവിഫലം അറിയുന്നതിനുള്ള മാർഗ്ഗങ്ങൾ, ദുർമന്ത്രവാദം, കൂടോത്രം, വീജി ബോർഡ് തുടങ്ങിയവയെല്ലാം ആരംഭത്തിൽ നേരമ്പോക്കായി തോന്നാമെങ്കിലും, അവയിൽ പിശാചിൻറെ കെണികൾ ഒളിഞ്ഞിരിക്കുന്നുണ്ട്.