Select Page

പിശാചുക്കളുടെ വിഭാഗങ്ങളും ഗണങ്ങളും

പിശാചുക്കളുടെ വിഭാഗങ്ങളും ഗണങ്ങളും

(This is the transcription of a talk given on the topic)

ഈ ലേഖനങ്ങളിൽ വിവരിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ കാണുന്നതിന്: https://whywebelieve.net/category/videos/angels-and-demons/

മാലാഖാമാരെ വിവിധ വിഭാഗങ്ങളിലായി തരാം തിരിച്ചിരിക്കുന്നത് പോലെ തന്നെ ഡെമനോളജിസ്റ്റുകൾ പിശാചുക്കളെയും വിവിധ വിഭാഗങ്ങളായി തരം തിരിച്ചിരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചില പഠനങ്ങളെക്കുറിച്ച് നമുക്ക് കാണാം.

1589-ൽ, മധ്യകാലഘട്ടത്തിനു ശേഷം Peter Binsfeld “നാരകീയ പ്രഭുക്കൾ” (The Princes of Hell) എന്ന പേരിൽ നടത്തിയ വിഭജനം ശ്രദ്ധേയമാണ്. നരകത്തിലെ പ്രധാന ശക്തികളെയും, അവയുടെ പ്രധാന ആക്രമണ മാർഗ്ഗമായ പ്രലോഭനങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തൽ അദ്ദേഹത്തിൻറെ വിഭജനത്തിൻറെ ഒരു പ്രത്യേകതയാണ്.

  1. ലൂസിഫർ (Lucifer): അഹന്ത Pride
  2. മാമ്മോൻ (Mammon): അത്യാർത്തി Greed
  3. അസ്‌മോദിയാസ് (Asmodeus): തൃഷ്ണ Lust
  4. ലെവിയാത്തൻ (Leviathan): അസൂയ Envy
  5. ബെൽസെബൂബ്‌ (Beelzebub): വിണ്ണ Gluttony
  6. സാത്താൻ (Satan): ക്രോധം Wrath
  7. ബെൽഫിഗോർ (Belphegor): മടി Sloth

1613-ൽ Sebastien Michaelis തൻറെ Admirable History എന്ന ഗ്രന്ഥത്തിൽ നടത്തിയ തരംതിരിക്കൽ പതനത്തിന് മുൻപുള്ള മാലാഖാമാരുടെ അവസ്ഥയുമായി ബന്ധപ്പെടുത്തിയാണ്. ഒരു കന്യാസ്ത്രീയിൽ അദ്ദേഹം നടത്തിയ ഉച്ചാടനവേളയിൽ ബേരിത് എന്ന പ്രമുഖനായ പിശാച് അദ്ദേഹത്തിന് വെളിപ്പെടുത്തിയ വിവരങ്ങളാണ് ഈ വിഭജനത്തിൻറെ അടിസ്ഥാനം.

Sebastien Michaelis-ൻറെ കണക്കനുസരിച്ചു പിശാചുക്കൾ മൂന്ന് ഹയരാർക്കികളിലാണ്:

  • ഒന്നാം ഹയരാർക്കിയിൽ സെറാഫുകൾ, ചെരൂബുകൾ, ഭദ്രാസനന്മാർ എന്നീ അവസ്ഥകളിലായിരുന്നവരും,
  • രണ്ടാമത്തേതിൽ, അധികാരികൾ, താത്വകൻമാർ, ബലവാന്മാർ എന്നീ അവസ്ഥകളിലായിരുന്നവരും,
  • മൂന്നാം ഗണത്തിൽ പ്രാഥമികൻമാർ, പ്രധാന മാലാഖമാർ, മാലാഖമാർ എന്നീ അവസ്ഥകളിലായിരുന്നവരും പെടുന്നു.

Michaelis-ൻറെ പഠനം ഈ മൂന്നു ദളങ്ങളുടെ തലവന്മാരുടെ പേരുകളും, അവരുടെ പ്രലോഭന മികവുകളും വെളിപ്പെടുത്തുന്നത് കൂടാതെ, അവയ്‌ക്കെതിരെ ഏറ്റവും ശക്തമായ വിശുദ്ധരുടെ മധ്യസ്ഥവും നൽകുന്നു എന്നതിനാൽ ശ്രദ്ധേയമാണ്. അതനുസരിച്ച്, സെറാഫിം ആയിരുന്ന:

  1. ബെൽസെബൂബ് ഒന്നാമതായി വരുന്നു. ലൂസിഫറിന് തൊട്ടു താഴെയാണ് അവൻറെ സ്ഥാനം. ലൂസിഫറും, ബേൽസിബൂബും, ലെവിയാത്തനും ആയിരുന്നത്രേ ഏറ്റവും ആദ്യം നിപതിച്ച പിശാചുക്കൾ. അഹന്ത കൊണ്ട് ആക്രമിക്കുന്ന ബെൽസെബൂബിനെതിരായ ഏറ്റവും ശക്തമായ മാധ്യസ്ഥം വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടേതാണ്.
  2. ലെവിയാത്തൻ: ആക്രമണ ആയുധം പാഷണ്ഡത. ഏറ്റവും ശക്തമായ പ്രതിരോധ മാധ്യസ്ഥം വിശുദ്ധ പത്രോസിന്റേതാണ്.
  3. അസ്‌മോദിയാസ്: ആയുധം ലൈംഗീക ദുഷ്പ്രേരണകൾ. പ്രതിരോധ മധ്യസ്ഥൻ, വിശുദ്ധ യോഹന്നാൻ സ്നാപകൻ.

ചേറൂബ്‌ ആയിരുന്ന:

  1. ബേരിത്. ആല്മഹത്യ-കൊലപാതക പ്രവണതകൾ, ശണ്ഠ, മാത്സര്യം, ദൈവനിഷേധം എന്നിവ ആയുധങ്ങൾ. പ്രതിരോധ മധ്യസ്ഥൻ, വിശുദ്ധ ബർണബാസ്‌

ഭദ്രാസനന്മാർ ആയിരുന്ന:

  1. അസ്തരൊത്: ആക്രമണ ആയുധം മടി. പ്രതിരോധ മധ്യസ്ഥൻ, വിശുദ്ധ ബർത്തലോമിയോ ആണ്.
  2. വെറീൻ: ആയുധം അക്ഷമ. പ്രതിരോധ മധ്യസ്ഥൻ, വിശുദ്ധ ഡൊമിനിക്.
  3. ഗ്രെസ്സിൽ: അശുദ്ധി ആണ് ആയുധം. പ്രതിരോധ മധ്യസ്ഥൻ, വിശുദ്ധ ബെർണാഡ്.
  4. സോണെയ് ലോൺ: വെറുപ്പ് ആണ് ആയുധം. പ്രതിരോധ മധ്യസ്ഥൻ, വിശുദ്ധ എസ്തപ്പാനോസ്.

ഈ തരം തിരിവ് അനുസരിച്ച് മാലാഖാമാരുടെ മറ്റു ശ്രേണികളിൽ നിന്നും നിപതിച്ച പിശാചുക്കളെയും Sebastien Michaelis അണിനിരത്തുന്നു. എന്നാൽ സുദീർഘമായ ആ ലിസ്റ്റ് നമുക്ക് ഇവിടെ വിശദ പഠനത്തിന് വിധേയമാക്കേണ്ട ആവശ്യമില്ലാത്തതിനാൽ നമുക്ക് അടുത്ത വിഷയത്തിലേക്ക് കടക്കാം.

 

Recent Updates

Archives

SEARCH BY DATE

October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031